Monday, 25 July 2011
ശത്രുത ഉള്ളവരെ വിമര്‍ശിച്ചു കൊല്ലാന്‍ എന്തൊരു ഉത്സാഹമാണ്..
വിമര്‍ശം കേട്ടാല്‍ തോന്നും ആള്‍ പച്ചവെള്ളം ചവര്ച്ചരച്ചു കുടിക്കരാന് പതിവെന്ന്..
സിനിമ നടന്മാര്‍ വിഗ്ഗ് വെക്കുന്നതിനോട് ആള്‍ക്ക് കടുത്ത ആഴാഹിഷ്ണുത ആണ്..
നികുതിയടക്കാത്ത ആളുകളെ നികുതി അടപ്പിക്കാനും ഭയങ്കര ഉത്സാഹം..
സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ അവരെ പോക്കിപ്പരയുകയും പ്രതിപക്ഷതിരുക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം അവസരവാടികല്‍ക്കുണ്ടോ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഇത്ര യോഗ്യതാ..
Thursday, 15 April 2010
Sunday, 12 July 2009
thathwamasi
ഇതെന്തൊരു കാലാണപ്പാ...? ആര്ക്കും ആരെയും എന്തും പറയാന്നയിരിക്കുന്നു! ഓ ഇതിലെന്ത് പുതുമ അങ്ങനെ ആയിട്ട് കാലം കൊറേ ആയില്ലെന്ന് തോന്നുണ്ടാവും..എന്നാലും പറഞ്ഞു പോവ്വാണ്,ചിലതൊക്കെ കാണുമ്പോള്‍..
പറഞ്ഞു വരുന്നതു നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ സംസ്കാരത്തിലെ മൂല്യച്യുതിയെപ്പറ്റിയാണ്. സാംസ്‌കാരിക നായകന്മാര്‍ തമ്മില്‍ തമ്മില്‍ തെറി വിളിക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു മുന്‍പൊക്കെ. അതൊക്കെ ആരോ തമ്മിലല്ലേ ,നമുക്കു കാണാന്‍ ഒരു രസമല്ലേ എന്നൊക്കെ കരുതി നാം വെറുതെ വിടുമായിരുന്നു. ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാനൊരു മിനിമം ശേലുണ്ടാവ്വല്ലോ .. അവര്‍ തമ്മിലുള്ളത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ കൂടെയുള്ള പ്രസ്താവനാ യുദ്ധങ്ങളിലൂടെ കുറച്ചു കാലം പുരോഗമിച്ചു അവസാനം അങ്ങോട്ടും ഇങ്ങോട്ടും കൈകൊടുത്തു പിരിഞ്ഞു അടുത്ത അവസരത്തിനായി കാത്തിരിക്കുകയായിരുന്നു പതിവു. ബുദ്ധി ജീവികലല്ലേ, അവര്‍ക്കങ്ങനെയൊക്കെ ആയിരിക്കും മനസ്സമാധാനം കൈവരിക എന്നോര്‍ത്ത് ആളുകള്‍ അതൊക്കെ കേവലം ചായക്കട ചര്‍ച്ചകളിലെ ഒരു വിഷയമായെ കണക്കാക്കിയിരുന്നുള്ളൂ..
പക്ഷെ ഈ ബുദ്ധി ജീവികള്‍ രാഷ്ട്രീയക്കാരെ തന്നെ തെറി വിളിച്ചു തുടങ്ങിയാലോ..! അതും സംസ്ഥാനം ഭരിക്കുന്ന മന്ത്രി മുഖ്യനെ തന്നെ..? രാഷ്ട്രീയക്കാര്‍ക്ക് അതെ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ പറ്റില്ലാ..അവര്ക്കു അതിനൊക്കെ ഒരു പരിധിയുണ്ട്. നമ്മുടെ മുഖ്യന്‍ ഇക്കാര്യത്തില്‍ അല്പസ്വല്പം ബുദ്ധിജീവി സ്വഭാവമുല്ലയാലാണ്..ചിലപ്പോഴെക്കെ അല്പം ചൂടില്‍ പ്രതികരിക്കും..അതിന് ആവശ്യത്തിനു പഴി കേട്ടിട്ടുമുണ്ട്. പഖ്‌ഷേ അടുത്തകാലത്ത് നടന്ന സംഭവം അതിലൊക്കെ അല്പം കൂടി ചൂടെരിയതായില്ലേ..? ഒരു ഭയങ്കര സാംസ്കാരിക നായകന്‍ മുഖ്യനെ ഒരു ജീവിയോടു ഉപമിച്ചു. "താമസിക്കുന്ന കൂട്ടില്‍ വിസര്‍ജിക്കുന്നവന്‍ " എന്നാണ് സാം.നാ. മുഖ്യനെ വിശേഷിപ്പിച്ചത്. അതെതാണ് ആ ജീവി? നായയെ ആണ് പക്ഷെ പക്ഷെ പക്ഷെ പ്രശ്നം അതോടെ കഴിഞ്ഞോ?കഴിഞ്ഞോ?കഴിഞ്ഞോ?കഴിഞ്ഞോ. കഴിഞ്ഞോ ഒരു സാംസ്കാരിക നായകന്‍ സംസ്ഥാനം ഭരിക്കുന്ന കഴിഞ്ഞോ മുഖ്യമണ്ട്രിയെ വിളിക്കാമോ ഒരു നായകന്‍ സംസ്ഥാനം..ഭരിക്കുന്ന ഒരു ..നായകന്‍ സംസ്ഥാനം മുഖ്യമണ്ട്രിയെ ഒരു..
എന്നാല്‍ പ്രശ്നം അതോടെ കഴിഞ്ഞോ? ഒരു സാംസ്കാരിക നായകന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമണ്ട്രിയെ അങ്ങനെ വിളിക്കാമോ? തന്നെ കുറിച്ചുള്ള ഒരു നിസാര വിമര്‍ശം,അത് ആശയപരമായതവട്ടെ,യുക്ത്തിപരമായി യോജിക്കാന്‍ പറ്റാത്തത് കൊണ്ടു ആരെങ്കിലും പറഞ്ഞതാവട്ടെ,അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന,ഒരിക്കലും വെച്ചുപോരുപ്പിക്കാത്ത ,താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്ബെന്നു വിശ്വസിക്കുന്നയാളാണ് നമ്മുടെ സാംസ്‌കാരിക നായകന്‍. എന്ന്വച്ചാല്‍ തന്നെ ആരും വിമര്‍ശിക്കരുത് എന്നാല്‍ തനിക്കങ്ങോട്ടു ആരെ വേണമെങ്കിലും വിമര്‍ശിക്കാം എന്ന് വിശ്വസിക്കുന്നയാളാണ് കക്ഷി.
എന്താണ് മുഖ്യനുമായി സാം.നാ.യ്ക്ക് പ്രശ്നമെന്നാലോചിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പിന്റെ ആഴം രൂപപ്പെട്ടത്. സാം.നാ. മുഖ്യന്റെ പാര്‍ടിയിലെ എതിര്‍ ഗ്രൂപിന്റെ ചേരിയില്‍ ചേര്ന്നു മുഖ്യന്റെ ആത്മവിഇര്യം അല്പം ചോര്‍ത്താന്‍ ശ്രമിച്ചതാണ്. സാം.നാ. ആണെങ്കില്‍ തനിക്ക് ആര് കാശ് അല്ലെങ്കില്‍ സ്ഥാനം തരുന്നു അവര്‍ക്കുവേണ്ടി പ്രസങ്ങിക്കുന്നവനും ,പ്രസ്ഥാവിക്കുന്നവനുമാണ്. അതായതു കണ്നൂരങ്ങാടിയില്‍ അലഞ്ഞു തിരിയുന്ന കയ്യില്‍ കാശുള്ള ഏതെങ്കിലും പശുവിണോ പട്ടിക്കോ അല്പം പ്രശസ്തി ലഭിക്കണമെന്ന് ആശ ഉദിച്ചു എന്നിരിക്കട്ടെ. നമ്മുടെ സാം.നാ.യെ വിളിച്ചു പറഞ്ഞാല്‍ കാര്യം നടക്കും.സാം.നാ.തൃശ്ശൂരില്‍ നിന്നു കണ്ണൂരില്‍ വന്നു പശുവിനെപ്പറ്റി പത്തു നല്ല വാക്കു പറഞ്ഞു പൊന്നാടയും അണിയിച്ചു പോകും. പശു ഇതൊക്കെ കേട്ടുകൊണ്ട് അയവിറക്കി അവിടെ ഇരുന്നു കൊടുക്കും. പത്രത്തില്‍ ഒരു ഫോട്ടോ കൂടി കൊടുക്കാനെല്പിച്ചാല്‍ ഇന്നാള് വരെ ടൌണില്‍ ചീഞ്ഞ പച്ചക്കറി തിന്നു നടന്നിരുന്ന ചാവാലിപ്പശുവിനെ നാട്ടുകാര് മൊത്തം അറിയാന്‍ ഇടയുമാവും. അതാണ് നമ്മുടെ സാം.ന.യുടെ പണി.
സാം ന ഇക്ക് ഇപ്പോള്‍ ഇഷ്ടം വിപ്ലവ പര്‍ത്യിയുടെ അഴിമതി ആരോപിത പക്ഷതോടാണ് . കോണ്ഗ്രസ്ഭരിക്കുമ്പോള്‍ സാം.ന. കോണ്ഗ്രസ് നേതാക്കന്മാരെ പാടി പുകഴ്ത്തും. അപൂര്‍വ്വം ചിലപ്പോള്‍ വിമര്‍ശിക്കും.തന്നെ ആരും അങ്ങനെ തെറ്റ് പറയരുതല്ലോ. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതില്‍ പിന്നെ സാം.ന. ഇങ്ങോട്ട് ചാടി. മാത്രമല്ല ഇടതുപക്ശത്ത് ആരെയാണ്, ഏത് വിഭാഗത്തെയാണ്(വിഭാഗങ്ങള്‍ ഇല്ലെന്നു പാര്‍ടി) ഇനി മുതല്‍ പുകഴ്തെന്ടെതെന്നും സാം.ന. നന്നായി മനസ്സിലാക്കി. പിന്നെ താമസിച്ചില്ല.. പുകഴ്ത്തി തുടങ്ങി. കൂടുതല്‍ പ്രോത്സാതിപ്പിക്കപ്പെട്ടപ്പോള്‍ പിന്നെ പറച്ചിലിലെ സഭ്യതയും അസഭ്യതതയോന്നും ഓര്‍ക്കാതെയായി. സാം.ന.ക്ക് സ്വന്തം ലാഭം മാത്രമേയുള്ളൂ കാര്യം.
ഈ സാം.ന. നിസ്സാരക്കാരനല്ല. പ്രപഞ്ച ജീവിതത്തിന്റെ പൊരുള്‍ വിശദീകരിക്കുന്ന ഉപനിഷത്തിലെ "തത്വമസി " എന്ന ഉപദേശ വാക്കിനെ അടിസ്ഥാനപ്പെടുത്തി അതെ തലക്കെട്ടില്‍ പുസ്തകം എഴുതിയയാലാണ്. തത്വമസി എന്നാല്‍ അര്‍ഥം "അത് നീയാകുന്നു" എന്നത്രേ. ബഹുമാന്യനായ സാം.ന. ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങളെ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ പാവം പൊതു ജനവും മനസ്സില്‍ അങ്ങനെ പറയുന്നു. തത്വമസി !!
എന്നുവച്ചാല്‍ അത് താങ്കള്‍ ആകുന്നു.(കൂട്ടില്‍ വിസര്‍ജജിക്കുന്നവന്‍..കൂട്ടില്‍ മാത്രമല്ല നാടാകെ നടന്നു വിസര്‍ജിച്ചു ദുര്‍ഗന്ധം ഉണ്ടാക്കുന്നയാലാണ്.) തത്വമസി - അത് താങ്കള്‍ തന്നെ ആകുന്നു,അതൊക്കെയും താങ്കള്‍ തന്നെ ആകുന്നു !!!